പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷം; പത്തനംതിട്ടയിൽ മദ്യവുമായെത്തിയ 4 വിദ്യാർഥികൾക്ക് കൗൺസിലിങ്


പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാർഥികൾക്ക് കൗൺസിലിങ്. കൗൺസിലിങ് നൽകാൻ ആറന്മുള പൊലീസ് തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരിയിലെ സ്കൂളിലാണ് ഇന്നലെ മദ്യവുമായി വിദ്യാർത്ഥികൾ എത്തിയത്.

പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനാണ് മദ്യം കൊണ്ടുവന്നത്. ഒരാളുടെ ബാഗില്‍ നിന്നു അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും കണ്ടെത്തിയിരുന്നു. അധ്യാപകർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് ബാഗുകൾ പരിശോധിച്ചത്. വിദ്യാർഥികൾക്ക് ആര് മദ്യം വാങ്ങി നൽകി എന്നതിലടക്കം വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.

article-image

DXZDADFSDFA

You might also like

Most Viewed