ബഹ്റൈനും ഒമാനും 25 ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു
മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സാംസ്കാരികം, ശാസ്ത്രം, സാമൂഹികം, ആരോഗ്യം, മാധ്യമം, സാമ്പത്തികം, ഭക്ഷ്യസുരക്ഷ, മുനിസിപ്പൽ ജോലി, കാലാവസ്ഥാ ശാസ്ത്രം, മറ്റ് മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന 25 ധാരണപത്രങ്ങൾ, കരാറുകൾ, എക്സിക്യൂട്ടിവ് പരിപാടികൾ എന്നിവയിൽ ഒപ്പുവെച്ചു. ആരോഗ്യമേഖലയിൽ ഒരു ധാരണപത്രം, രണ്ട് സഹോദര രാജ്യങ്ങളിലെയും വാർത്താ മന്ത്രാലയങ്ങൾക്കിടയിൽ മാധ്യമമേഖലയിൽ ഒരു ധാരണപത്രം, തൊഴിൽ മന്ത്രാലയങ്ങൾക്കിടയിൽ തൊഴിൽ, മാനവ വിഭവശേഷി വികസന മേഖലയിൽ ഒരു ധാരണപത്രം, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയവും ബഹ്‌റൈൻ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവും തമ്മിലുള്ള കാർഷിക, മൃഗസംരക്ഷണ, വികസന, ഭക്ഷ്യസുരക്ഷ മേഖലയിലെ ധാരണപത്രം, വിദ്യാഭ്യാസ മേഖലയിൽ ഇരുരാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രാലയങ്ങൾ തമ്മിലുള്ള ധാരണപത്രം എന്നിവയാണ് ഒപ്പുവെച്ചത്.
കാലാവസ്ഥാ ശാസ്ത്രമേഖലയിൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും ബഹ്‌റൈൻ ഗതാഗത, ടെലികമ‍്യൂണിക്കേഷൻ മന്ത്രാലയവും തമ്മിൽ ഒരു ധാരണപത്രവും എൻഡോവ്‌മെന്റ്, സകാത് എന്നീ മേഖലകളിൽ എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയവും നീതി, ഇസ്‍ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ് മന്ത്രാലയവും തമ്മിൽ രണ്ട് ധാരണപത്രം, റോയൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനും ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനും തമ്മിലുള്ള പൊതുഭരണ മേഖലയിലെ ഒരു ധാരണപത്രം, മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനുള്ള നാഷനൽ കമ്മിറ്റി ടു കോംബാറ്റ് ഹ്യൂമൻ ട്രാഫിക്കിങ്ങും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും തമ്മിലുള്ള ശേഷി വികസന മേഖലയിൽ ഒരു ധാരണപത്രം എന്നിവയും ഒപ്പുവെച്ചു.
ബഹ്‌റൈൻ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടും സോഷ്യൽ ഇൻഷുറൻസ് അതോറിറ്റിയും തമ്മിൽ ഇൻഷുറൻസ്, സാമൂഹിക സംരക്ഷണ മേഖലയിൽ ഒരു ധാരണ, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയും തമ്മിൽ പ്രദർശനങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കൽ, നിക്ഷേപ പ്രോത്സാഹന മേഖലയിൽ ധാരണപത്രം, ബൗദ്ധിക സ്വത്തവകാശ മേഖലയിലെ ഒരു ധാരണപത്രം, വ്യാവസായിക മേഖലയിലെ ഒരു ധാരണപത്രം, ബഹ്‌റൈൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും വ്യവസായ വാണിജ്യ മന്ത്രാലയവും ഒപ്പുവെച്ച വിലയേറിയ ലോഹങ്ങളുടെ വിശകലനം, സ്റ്റാമ്പിങ്, വിലയേറിയ കല്ലുകളുടെ പരിശോധന എന്നിവയെക്കുറിച്ചുള്ള ധാരണപത്രം എന്നിവയാണ് കരാറുകളിൽ ഉൾപ്പെട്ടിരുന്നത്.
ടാക്സ് അതോറിറ്റിയും ബഹ്‌റൈൻ നാഷനൽ ബ്യൂറോ ഓഫ് റവന്യൂവും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള കരാറിലും ഇരുപക്ഷവും ഒപ്പുവെച്ചു. ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും ബഹ്‌റൈൻ മുംതലകത്ത് ഹോൾഡിങ് കമ്പനിയും (മുംതലകത്ത്) തമ്മിലുള്ള നിക്ഷേപ മേഖലയിലെ ധാരണപത്രം, സുൽത്താനേറ്റിലെ ‘നതാജ്’ കമ്പനിയും ബഹ്‌റൈൻ രാജ്യത്തിലെ ‘ഗാധഅ’ കമ്പനിയും തമ്മിലുള്ള ഭക്ഷ്യസുരക്ഷാ മേഖലയിലെ ധാരണപത്രം, പ്രത്യേക സാമ്പത്തിക മേഖലകൾക്കും സ്വതന്ത്ര മേഖലകൾക്കുമുള്ള പബ്ലിക് അതോറിറ്റിയും ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രാലയവും തമ്മിലുള്ള സാമ്പത്തിക, വ്യാവസായിക മേഖലകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുള്ള ധാരണപത്രം, മസ്‌കത്ത്, ബഹ്‌റൈൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ തമ്മിലുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മേഖലയിലെ ധാരണപത്രം എന്നിവയും ഒപ്പിട്ടതിൽ ഉൾപ്പെടുന്നുണ്ട്.
ബഹ്‌റൈൻ രാജ്യത്തിലെ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജുക്കേഷൻ ക്വാളിറ്റി അഷ്വറൻസ് അതോറിറ്റിയും എജുക്കേഷൻ ആൻഡ് ട്രെയിനിങ് ക്വാളിറ്റി അതോറിറ്റിയും തമ്മിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നാല് എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിലും ഒപ്പുവെച്ചു.
മംവനം