ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി


മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും വർണ്ണാഭമായ തുടക്കമായി.

ഒക്ടോബർ 3 മുതൽ 12 വരെ നടക്കുന്ന ചടങ്ങുകളുടെ ഔദ്യോഗികമായ ഉദ്ഘാടന കർമം കഴിഞ്ഞദിവസം കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ്. ബിനു മണ്ണിൽ വർഗീസ് നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷനായിരുന്നു, സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.

ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ കലാപരിപാടികളും, നവരാത്രി ആഘോഷങ്ങളും ഉണ്ടായിരിക്കുമെന്നും, വിദ്യാരംഭ ദിവസമായ ഒക്ടോബർ 13ന് രാവിലെ 4.30 മുതൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ. ഉണ്ണിമേനോൻ കുരുന്നുകൾക്ക് അറിവിൻറെ ആദ്യാക്ഷരവും സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകുമെന്നും നാവിൽ ആദ്യാക്ഷരം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കാൻ ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങളെയും സ്വാഗതം ചെയ്യുന്നു എന്നും സൊസൈറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ജനറൽ സെക്രട്ടറി ബിനുരാജ് (39882437) ജനറൽ കൺവീനർ സുജിത്ത് വാസപ്പൻ (3319 3440) കൺവീനർമാരായ ബിനുമോൻ(3641 5481) ശിവജി ശിവദാസൻ (6699 4550) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

article-image

adscdads

You might also like

Most Viewed