ബഹ്‌റൈൻ ഒ.ഐ.സി.സി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു


ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗം മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറിമാരായ സുനിൽ ചെറിയാൻ, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ നസിം തൊടിയൂർ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ.ഒ.ഐ.സി.സി നേതാക്കളായ റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ചന്ദ്രൻ വളയം, സുരേഷ് പുണ്ടൂർ, സിജു പുന്നവേലി, ഷാനിദ് അലക്കാട്, നിജിൽ രമേശ്‌, ബിജുബാൽ, ബ്രയിറ്റ് രാജൻ എന്നിവർ ആശംസപ്രസംഗം നടത്തി. യോഗത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും പ്രാർഥനയും ഉണ്ടായിരുന്നു.

article-image

xz c vcxcx

You might also like

Most Viewed