ഇന്ത്യ-ബഹ്‌റൈൻ എണ്ണയിതര വ്യാപാരത്തിൽ വർധന; 776 ദശലക്ഷം ഡോളറിലെത്തി
ഇന്ത്യയും ബഹ്‌റൈനും തമ്മിലെ എണ്ണയിതര വ്യാപാരത്തിൽ ഈ വർഷം വർധനവുണ്ടായതായി റിപ്പോർട്ട്. ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയും ബഹ്‌റൈനും തമ്മിലെ എണ്ണയിതര വ്യാപാരം 776.03 ദശലക്ഷം ഡോളറായാണ് ഉയർന്നത്. ഈ കാലയളവിൽ ഇന്ത്യ 532.36 ദശലക്ഷം ഡോളർ മൂല്യമുള്ള ചരക്കുകൾ ബഹ്റൈനിലേക്ക് കയറ്റുമതി ചെയ്യുകയും, 243.03 ദശലക്ഷം ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യുകയും ചെയ്തു. 2023ലെ കണക്കുകളനുസരിച്ച് ബഹ്‌റൈന്റെ ആറാമത്തെ വലിയ കയറ്റുമതി പങ്കാളിയും, ഏഴാമത്തെ വലിയ ഇറക്കുമതി പങ്കാളിയും ഇന്ത്യയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇന്ത്യൻ നിക്ഷേപം രണ്ട് ബില്യൻ ഡോളർ കവിഞ്ഞിട്ടുണ്ട്. ശുദ്ധീകരിച്ച പെട്രോളിയം, ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങൾ, ഓർഗാനിക് കെമിക്കൽസ് എന്നിവയാണ് ഇന്ത്യയുടെ ബഹ്റൈനിലേക്കുള്ള പ്രധാന കയറ്റുമതികൾ. അതേസമയം അലൂമിനിയം, ഇരുമ്പ് ധാതുക്കൾ, പെട്രോകെമിക്കൽസ് എന്നിവയാണ് ബഹ്‌റൈനിന്റെ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി.
ddsdsaadssad