ബിഡികെ ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ്


മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സിത്ര ബ്രാഞ്ചുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

രക്തസാമ്പിളിലൂടെ സിറം ക്രിയാറ്റിൻ, ബ്ലഡ്‌ ഷുഗർ, കൊളെസ്ട്രോൾ, ട്രൈഗ്ലിസറൈസ്, യൂറിക് ആസിഡ്, എസ്‌ജിപിടി - എസ്ജിഒടി (കരൾ) സൗജന്യ ചെക്കപ്പുകൾ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കൂടാതെ ക്യാമ്പിൽ പങ്കെടുത്തവർക്ക് ഒരു മാസത്തിനകം ഒരു തവണ ഡോക്ടറെ കാണുവാനുള്ള അവസരം ലഭിക്കും.

അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സിത്ര ബ്രാഞ്ച് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഹിഷാം ഷിബു, മാർക്കറ്റിംഗ് ഹെഡ് ഭരത്‌, ബ്രാഞ്ച് ഹെഡ് മുഹമ്മദ് ഫൈസൽ ഖാൻ, ജനറൽ ഫിസിഷ്യൻ ഡോ: സുബ്രമണ്യൻ ബസിനേനി, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലീം, പ്രസിഡന്റ്‌ റോജി ജോൺ, ട്രെഷറർ സാബു അഗസ്റ്റിൻ, വൈസപ്രസിഡന്റ് സുരേഷ് പുത്തൻ വിളയിൽ, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, ജോയിന്റ് സെക്രട്ടറി ധന്യ വിനയൻ , ക്യാമ്പ് കോർഡിനേറ്റർസ്‌ നിതിൻ ശ്രീനിവാസ്, സുനിൽ മനവളപ്പിൽ, സലീന റാഫി എക്സിക്യൂട്ടീവ് അംഗങ്ങളായ അശ്വിൻ രവീന്ദ്രൻ, അസീസ് പള്ളം, രാജേഷ് പന്മന, ശ്രീജ ശ്രീധരൻ, സഹ്‌ല ഫാത്തിമ, പ്രവീഷ് പ്രസന്നൻ, ഗിരീഷ് കെ. വി എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

article-image

fsdgs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed