വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം
വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം. കുവൈത്തിന് സഹായമായി ഖത്തർ 200 മെഗാവാട്ട് വൈദ്യുതി നൽകുമെന്ന് അധികൃതർ പറഞ്ഞു. ഇത് സംബന്ധമായ ഗൾഫ് ഇന്‍റർകണക്ഷൻ അതോറിറ്റിയുടെ അനുമതി മന്ത്രാലയത്തിന് ലഭിച്ചു. ജൂൺ മാസം മുതലാണ് വൈദ്യുതി ലഭിക്കുക. ഗൾഫ് ഇന്‍റർ കണക്ഷന്‍ വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജല−വൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമാണിത്. കുവൈത്തിൽ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന സൂചികയാണ് കഴിഞ്ഞ വർഷങ്ങളിലായി രേഖപ്പെടുത്തിയത്.
നിലവിലെ വേനൽക്കാലത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഗൾഫ് ഇന്റർകണക്ഷൻ സഹായം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ജല−വൈദ്യുതി മന്ത്രാലയം. വേനൽ കാലത്ത് രാജ്യത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടൽ പതിവാണ്.
േെിേ്