ലൈസൻസ് ഇല്ലാതെ ഡീസൽ വിൽപന നടത്തിയ ആറു പേർ പിടിയിലായി

കുവൈത്തിൽ ലൈസൻസ് ഇല്ലാതെ ഡീസൽ വിൽപന നടത്തിയ ആറു പേർ പിടിയിലായി. അഹമ്മദി ഗവർണറേറ്റിലെയും ക്യാപിറ്റൽ ഗവർണറേറ്റിലെയും ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനെ പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
സബ്‌സിഡിയുള്ള ഡീസൽ ലൈസൻസില്ലാതെ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രക്രിയയിൽ ഏർപ്പെട്ടുവരുകയായിരുന്നു സംഘം. പിടിയിലായവർ ഏഷ്യൻ പൗരത്വമുള്ളവരാണ്. പ്രതികൾക്കെതിരെ ആവശ്യമായ നിയമ നടപടികളും സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
dftgdfg