കുവൈത്ത് അബു ഹലീഫ ഏരിയയിൽ കെട്ടിടത്തിലെ അപ്പാർട്ട്മെന്‍റിൽ തീപിടിച്ചു
കുവൈത്ത് അബു ഹലീഫ ഏരിയയിൽ കെട്ടിടത്തിലെ അപ്പാർട്ട്മെന്‍റിൽ തീപിടിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അഗ്നിരക്ഷ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
പരിക്കേറ്റവരെ മെഡിക്കൽ അത്യാഹിത വിഭാഗത്തിന് കൈമാറി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിരക്ഷ സേനാംഗങ്ങൾ വൈകാതെ തീ നിയന്ത്രണത്തിലാക്കി. തീപിടിത്തം അപ്പാർട്ട്മെന്റിൽ നാശനഷ്ടങ്ങൾക്കിടയാക്കി.
sdzsdf