കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി മരിച്ചു
കുവൈത്ത് അബ്ദലി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി മരിച്ചു. എറണാകുളം താന്നിപ്പുഴ മരോട്ടിക്കുടി വീട്ടിൽ സോണി സണ്ണിയാണ്(29) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞായിരുന്നു അപകടം. കുവൈത്ത് അൽ ഗാനിം ഇന്റർ നാഷ്ണൽ കമ്പനിയിൽ തൊഴിലാളിയായിരുന്നു. ഈജിപ്ഷ്യൻ സ്വദേശി ഖാലിദ് റഷീദികൊപ്പം സൈറ്റിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഖാലിദ് റഷീദിയും അപകടത്തിൽ മരിച്ചു. കൂട്ടിയിടിച്ച വാഹനം ഓടിച്ചയാൾ ഗുരതര പരിക്കുകളോടെ ചികിൽസയിലാണ്.
വിവാഹ വാർഷികം ആഘോഷിക്കാൻ സോണി സണ്ണി നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എടുത്തിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് അപകടം കടന്ന് വന്നത്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടത്തി വരികയാണ്.
sdfdsf