കടൽ വഴി ലഹരിക്കടത്ത് നടത്തിയ ആറ് പേരെ കുവൈത്ത് കോസ്റ്റ് ഗാർഡ് പിടികൂടി


കടൽ വഴി ലഹരിക്കടത്ത് നടത്തിയ ആറ് പേരെ കുവൈത്ത് കോസ്റ്റ് ഗാർഡ് പിടികൂടി. രണ്ട് ബോട്ടുകളിലായി ലഹരിമരുന്ന് കടത്തിയവരാണ് പിടിയിലായത്. ഇവരിൽനിന്ന് സൈക്കോട്രോപിക് ലഹരിവസ്തുക്കളടങ്ങിയ 26,000 ഗുളികകൾ, 20 കിലോ ക്രിസ്റ്റൽ മെത്ത് (മെത്താംഫെറ്റാമൈൻ), 158 കിലോ ഹാഷിഷ് തുടങ്ങിയവ പിടിച്ചെടുത്തു. 

കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ കടൽ അതിർത്തിയിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് രണ്ട് ബോട്ടുകൾ കുവൈത്ത് മേഖലയിലേക്ക് കടക്കുന്നത് കണ്ടത്. തുടർന്ന് ഇവരെ കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ പിടികൂടുകയും രാജ്യത്തേക്ക് നിരോധിത മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടയുകയുമായിരുന്നു. 

article-image

dsfesf

You might also like

Most Viewed