കുവൈത്തിൽ പുതുതായി ഇഷ്യൂ ചെയ്യുന്ന വർ‍ക്ക് പെർമിറ്റുകൾ ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളുമായി ബന്ധിപ്പിക്കുന്നു


രാജ്യത്ത് പുതുതായി ഇഷ്യൂ ചെയ്യുന്ന വർ‍ക്ക് പെർമിറ്റുകൾ ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളുമായി ബന്ധിപ്പിക്കുന്നു. ഇത് സംബന്ധമായ നിർദേശങ്ങൾ‍ ജനസംഖ്യ ഉപദേശകസമിതി ആഭ്യന്തര മന്ത്രാലയത്തിന് സമർ‍പ്പിച്ചതായി പ്രാദേശിക പത്രങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്തു. രാജ്യത്തെ തൊഴിൽ‍ വിപണിയിലേക്ക് പ്രവാസി തൊഴിലാളികൾ‍ക്ക് പുതിയ വിസ അനുവദിക്കുന്നതിന് മുമ്പ് ആവശ്യമായ ആരോഗ്യ സൗകര്യങ്ങൾ‍ ഒരുക്കണമെന്ന് സമിതി നിർദേശിച്ചു. അല്ലെങ്കിൽ‍ നിലവിലെ ആരോഗ്യ കേന്ദ്രങ്ങളിൽ‍ ജോലി സമ്മർദം വർധിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി. 

ജഹ്‌റ, അഹമ്മദി, ഫർവാനിയ മേഖലയിലെ ആശുപത്രികളുടെ പണികളും ഇരുപത് ആരോഗ്യ കേന്ദ്രങ്ങളുടെ പണിയും പൂർ‍ത്തിയായതായി ദമാന്‍ കമ്പനി സമിതിക്ക് റിപ്പോർ‍ട്ട് നൽ‍കി. മെഡിക്കൽ സ്റ്റാഫുകളെ ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങൾ ആരോഗ്യ വകുപ്പുമായി ചേർ‍ന്ന് നടന്നുവരുകയാണെന്നും കമ്പനി അറിയിച്ചു. പൊതുമാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ‍ കമ്മിറ്റി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നിലവിൽ‍ 1,20,000 മുതൽ 1,40,000വരെ നിയമലംഘകർ‍ രാജ്യത്ത് ഉണ്ടെന്നാണ് കണക്കുകളെന്നും വ്യക്തമാക്കി.

article-image

asdfad

You might also like

Most Viewed