ചട്ടങ്ങൾ ലംഘിച്ച് സഥാപിച്ച 84 തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കം ചെയ്തു
ചട്ടങ്ങൾ ലംഘിച്ച് സഥാപിച്ച 84 തെരഞ്ഞെടുപ്പ് പരസ്യങ്ങൾ കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് നീക്കം ചെയ്തു. ലൈസൻസില്ലാതെ സ്ഥാപിച്ചതും മണ്ഡലത്തിന് പുറത്തു സ്ഥാപിച്ചതുമായ പരസ്യങ്ങളാണ് നീക്കം ചെയ്തത്.
ജഹ്‌റ ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ഓഡിറ്റ് ആൻഡ് സർവിസസ് ഫോളോഅപ്പ് ഡിപ്പാർട്മെന്റിലെ സംഘമാണ് പരിശോധന നടത്തിയത്. അനധികൃതവും ക്രമരഹിതവുമായ പരസ്യങ്ങൾ നീക്കം ചെയ്യുന്നതിനായി സൂപ്പർവൈസറി ടീമുകൾ പരിശോധന തുടരുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. എപ്രിൽ നാലിനാണ് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്.
േുേു