കുവൈത്ത് പ്രതിരോധമന്ത്രി ബ്രിട്ടീഷ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി


ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹ് മിഡിലീസ്റ്റിനായുള്ള പുതിയ ബ്രിട്ടീഷ് ഡിഫൻസ് സീനിയർ അഡ്വൈസർ എയർ മാർഷൽ മാർട്ടിൻ സാംപ്‌സൺ, മിഡിലീസ്റ്റ് അഡ്വൈസർ അഡ്മിറൽ എഡ്വേഡ് അഹ്ൽഗ്രെൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ചരിത്രപരമായ  ബന്ധവും സഹകരണവും ശൈഖ് ഫഹദ് പ്രശംസിച്ചു.  

കൂടിക്കാഴ്ചയിൽ  പ്രതിരോധ മേഖലയിലെ വിഷയങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ എന്നിവ ചർച്ചചെയ്തു. മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് ഡോ. അബ്ദുല്ല മിഷാൽ അസ്സബാഹ്, കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ്, മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥരും ബ്രിട്ടീഷ് മിലിട്ടറി അറ്റാഷെയും യോഗത്തിൽ പങ്കെടുത്തു.

article-image

ോേ്ോേ്

You might also like

Most Viewed