കുവൈത്തിൽ അപ്പാർട്മെന്റിന് തീപിടിച്ച് 11 പേർക്ക് പരിക്കേറ്റു
സാൽമിയയിൽ അപ്പാർട്മെന്റിന് തീപിടിച്ച് 11 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചയാണ് സംഭവം. അൽ ബിദ, സാൽമിയ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ യൂനിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവർക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കി.
തീപിടിത്തത്തിൽ അപ്പാർട്മെന്റിന് കാര്യമായ നഷ്ടങ്ങൾ സംഭവിച്ചു. ഫർണിച്ചറുകളും മറ്റു വസ്തുക്കളും കത്തിനശിച്ചു.
safdsaf