കുവൈത്തിലെ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ് നൽകിത്തുടങ്ങിയതായി റിപ്പോർട്ട്


രാജ്യത്തെ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ് നൽകിത്തുടങ്ങിയതായി റിപ്പോർട്ട്. ‘സഹേൽ’ ആപ്ലിക്കേഷൻ വഴി വർക്ക് പെർമിറ്റുകൾ നൽകുമെന്ന് അതോറിറ്റി ഫോർ മാൻപവർ എല്ലിലൂടെയാണ് പുതിയ പ്രഖ്യാപനം എന്നാൽ പാർട്ട് ടൈം ജോലി ചെയ്യാൻ നിലവിലുള്ള സ്പോൺസറുടെ അനുമതി ആവശ്യമാണ്. തൊഴിൽ വിപണി വികസിപ്പിക്കുക, ബിസിനസുകാർക്ക് പ്രയോജനം ചെയ്യുക, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ ചരിഹരിക്കുന്നതിന് വിദേശ തൊഴിലാളികളെ ഉപയോഗപ്പെടുത്തുക എന്നിവയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

കരാർ മേഖലയിലൊഴികെ ജോലി സമയം നാല് മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്വദേശികൾക്കു പാർട്ട് ടൈം ജോലി ചെയ്യുന്നതിന് പെർമിറ്റ് ഫീസ് ആവശ്യമില്ല. സമയ പരിധി ഉൾപ്പെടെയുള്ള മറ്റു നിയന്ത്രണങ്ങളും സ്വദേശികൾക്ക് ബാധകമല്ല. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.2 ദശലക്ഷം വിദേശികൾ ഉപജീവനം നടത്തുന്നുണ്ട്. ചാർട്ട് ടൈം വർക്ക് പെർമിറ്റുകൾക്കുള്ള ഫീസ്ഒ രു മാസത്തേക്ക് 5 കുവൈറ്റ് ദിനാർ (1,348 രൂപ). മൂന്ന് മാസത്തേക്ക് 10 കുവൈറ്റ് ദിനാർ (2,697 രൂപ). ആറ് മാസത്തേക്ക് 20 കുവൈറ്റ് ദിനാർ (5,394 രൂപ). ഒരു വർഷത്തേക്ക് 30 കുവൈറ്റ് ദിനാർ (8,091 രൂപ).

article-image

zscvzdv

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed