കുവൈത്തിലെത്തിയ സൗദി മന്ത്രി അമീറുമായി കൂടിക്കാഴ്ച നടത്തി
ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ സൗദി മന്ത്രി പ്രിൻസ് തുർക്കി ബിൻ മുഹമ്മദിനെയും പ്രതിനിധി സംഘത്തെയും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു. അമീറിനെ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ ആശംസകൾ മന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹുമായും സൗദി മന്ത്രി പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് കൂടിക്കാഴ്ച നടത്തി. കുവൈത്തും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും പൊതുതാൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ഓഫീസ് മേധാവി അബ്ദുൽ അസീസ് ദഖിൽ അൽ ദഖിൽ എന്നിവരും പങ്കെടുത്തു.
ggjjg