കുവൈത്തിൽ 124 ടൺ കടൽ അവശിഷ്ടങ്ങൾ നീക്കി


സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നത് സംബന്ധിച്ച് നിരവധി പദ്ധതികൾ നടപ്പാക്കിയതായി കുവൈത്ത് ഡൈവിങ് ടീം തലവൻ വാലിദ് അൽ ഫാദിൽ അറിയിച്ചു. മത്സ്യബന്ധന വലകൾ, അപകടകരമായ മാലിന്യങ്ങൾ തുടങ്ങിയ 124 ടൺ കടൽ അവശിഷ്ടങ്ങൾ നീക്കി. 35 വർഷം മുമ്പ് സ്ഥാപിതമായ സംഘം കഴിഞ്ഞ വർഷം 125 പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയതായി അൽ ഫാദിൽ പറഞ്ഞു. സമുദ്ര നാവിഗേഷൻ സുരക്ഷക്കായി കുവൈത്ത് കടലിലെ വിവിധ സ്ഥലങ്ങൾ സംഘം നിരീക്ഷിച്ചു. 

കൂട്ടിയിടി തടയാൻ ബോട്ട് മുങ്ങിയ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ജാബിർ പാലത്തിന് സമീപമുള്ള കോൺക്രീറ്റ്, അഷെരിജ് തീരത്തെ കടൽ നങ്കൂരങ്ങൾ, ഫിൻറാസ് തീരത്തെ ഇരുമ്പുതൂണുകൾ തുടങ്ങിയ അപകടകരമായ സ്ഥലങ്ങൾ വൃത്തിയാക്കി. കപ്പൽപാതകളിൽ അപകടമുണ്ടാക്കുന്ന മരവും പ്ലാസ്റ്റിക്കും പൊങ്ങിക്കിടക്കുന്ന വസ്തുക്കളും നീക്കം ചെയ്തു.

article-image

േ്ിേി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed