കുവൈത്തിൽ‍ കുടുംബ വിസ അനുവദിക്കുവാന്‍ ആവശ്യപ്പെട്ട് പാർ‍ലിമെന്റ് അംഗങ്ങൾ‍ രംഗത്ത്


കുടുംബ വിസ അനുവദിക്കുവാന്‍ ആവശ്യപ്പെട്ട് കുവൈത്തിൽ‍ പാർ‍ലിമെന്റ് അംഗങ്ങൾ‍ രംഗത്ത്. രാജ്യത്ത് ജോലി ചെയ്യുന്ന ഫലസ്തീൻ അധ്യാപകർക്ക് ആശ്രിത വിസ അനുവദിക്കുവാന്‍ ആവശ്യപ്പെട്ട് ദേശീയ അസംബ്ലി പബ്ലിക് അഫയേഴ്സ് സെക്രട്ടറി ഒസാമ അൽ−ഷഹീൻ എം.പി , ബന്ദർ അൽ−ഖൈറാൻ, എസ്രാ അൽ−മാത്തൂഖ് എന്നിവരുമായി ചർ‍ച്ചകൾ‍ നടത്തി. നിലവിൽ കുവൈത്ത് ഒരു രാജ്യക്കാർക്കും കുടുംബവിസ അനുവദിക്കുന്നില്ല. നേരത്തെ ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ‍ ആഭ്യന്തര മന്ത്രാലയം ഫലസ്തീൻ അധ്യാപകർക്ക് ഫാമിലി വിസ അനുവദിക്കുമെന്ന റിപ്പോർ‍ട്ടുകളുണ്ടായിരുന്നു. 

അതോടപ്പം പരിക്കേറ്റ ഫലസ്തീനികളെ വൈദ്യചികിത്സയ്ക്ക് വിധേയരാക്കാൻ ആവശ്യമായ നടപടികൾ‍ സ്വീകരിക്കണമെന്നും ഇവർ‍ സർ‍ക്കാരിനോട് ആവശ്യപ്പെട്ടു.

article-image

sdfdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed