കുവൈത്തിൽ‍ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽ‍കിയ സംഘം പിടിയിൽ


കുവൈത്തിൽ‍ വ്യാജ സർട്ടിഫിക്കറ്റ്  നിർമിച്ചു നൽ‍കിയ  നിർമ്മാണ സംഘം പിടിയിൽ. പൂർ‍ണ്ണ അനുമതിയില്ലാതെ  പ്രവർ‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ‍ കൊമേഴ്‌സ് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റുകളും നിർ‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തത്. 4,000 കുവൈത്ത് ദിനാർ‍ വാങ്ങിയാണ് ആവശ്യക്കാർക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയിരുന്നത്. തുക ഗഡുക്കളായി അടക്കുവാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു. പരിശോധനയിൽ‍  നിരവധി സർ‍ട്ടിഫിക്കറ്റുകൾ‍ വിതരണം ചെയ്തതായി കണ്ടെത്തി. 

അനധികൃതമായി സർ‍ട്ടിഫിക്കറ്റ് നേടിയവരുടെ  വിവരങ്ങളും വിശദാംശങ്ങളും ബന്ധപ്പെട്ട അധികാരികൾ‍ക്ക് കൈമാറും. പിടികൂടിയ പ്രതികളെ കൂടുതൽ‍ നിയമ നടപടികൾ‍ക്കായി കൈമാറിയതായി അധികൃതർ‍ അറിയിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed