വിദഗ്ധ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് സ്കിൽ ടെസ്റ്റ് നിർബന്ധമാക്കാൻ കുവൈത്ത്


വിദഗ്ധ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് (തൊഴിൽ അനുമതി) ലഭിക്കുന്നതിന് സ്കിൽ ടെസ്റ്റ് (ജോലിയിലെ വൈദഗ്ധ്യ പരിശോധന) നിർബന്ധമാക്കുന്നു. പുതിയ വീസ അപേക്ഷകരും നിലവിലുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും ടെസ്റ്റിന് ഹാജരാകണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈ‍ഡ് എജ്യൂക്കേഷൻ ആൻഡ് ട്രെയിനിങുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. 

അതതു ജോലിയിൽ മികവു പുലർത്തുന്നവരെ മാത്രം റിക്രൂട്ട് ചെയ്ത് തൊഴിൽ വിപണി ശക്തിപ്പെടുത്തുന്നതിനാണിത്. പരിശോധനയിൽ പരാജയപ്പെട്ടാൽ വർക്ക് പെർമിറ്റ് ലഭിക്കില്ല. നിലവിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ ടെസ്റ്റിൽ തോറ്റാൽ ജോലി നഷ്ടപ്പെടും. ഇവർ തിരിച്ചുപോകുകയോ  മറ്റു ജോലി കണ്ടെത്തുകയോ ചെയ്യേണ്ടിവരും. ഇതേസമയം പുതിയ നിയമം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ.

article-image

sdfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed