കുവൈത്തിന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം ദൃശ്യമാകും


കുവൈത്തിന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം ദൃശ്യമാകും. രാത്രി സമയങ്ങളിൽ തുറന്നതും ഇരുണ്ടതുമായ സ്ഥലങ്ങളിൽ നഗ്ന നേത്രങ്ങൾകൊണ്ട് ഇവ ദർശിക്കാനാകുമെന്ന് അൽ ഉജിരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷവും വ്യാഴാഴ്ച സൂര്യോദയത്തിന് മുമ്പുള്ള മണിക്കൂറുകളിലും  ഉൽക്കകൾ മികവോടെ കാണാനാകും.

ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്നതിനാൽ  സൂര്യന്റെ വളയം സാധാരണയേക്കാൾ വലുതും തെളിച്ചമുള്ളതുമായി വരുംദിവസങ്ങളിൽ അനുഭവപ്പെടുമെന്നും അൽ ഉജിരി സയന്റിഫിക് സെന്റർ സൂചിപ്പിച്ചു.

article-image

xggf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed