മനുഷ്യക്കടത്ത് തടയുന്നതിനായി കർ‍ശന നടപടികളുമായി കുവൈത്ത്


മനുഷ്യക്കടത്ത് തടയുന്നതിനായി കർ‍ശന നടപടികളുമായി കുവൈത്ത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ‍ ഉൾ‍ക്കൊള്ളുന്ന  വെബ്സൈറ്റ് ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് അറിയിച്ചു. അറബിയിലും ഇംഗ്ലീഷിലും വെബ്സൈറ്റ് ലഭ്യമാണ്.മനുഷ്യക്കടത്ത് തടയുന്നതിനുള്ള സ്ഥിരം ദേശീയ സമിതിയുടെ വൈസ് ചെയർമാനാണ് ഹാഷിം അൽ ഖല്ലാഫ്. മനുഷ്യക്കടത്ത് അവസാനിപ്പിക്കുവാന്‍ കുവൈത്ത് പ്രതിജ്ഞാബദ്ധരാണ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും കരാറുകളും  മറ്റ് നടപടികളുടെ  സമഗ്രമായ വിവരണവും വെബ്സൈറ്റിൽ നൽകിയിട്ടുണ്ടെന്ന് അൽ ഖല്ലാഫ് പറഞ്ഞു.സാമൂഹിക അവബോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി സോഷ്യൽ‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യേക അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ട്.  

നിലവിൽ‍ കുവൈത്തിൽ‍ മനുഷ്യക്കടത്തിൽ‍ പിടിക്കപ്പെട്ടാൽ‍ മൂന്ന് വർ‍ഷം തടവും 5000 മുതൽ‍ 10,000 ദിനാർ‍ വരെ പിഴയുമാണ് ലഭിക്കുക. മനുഷ്യക്കടത്തിലൂടെ രാജ്യത്ത് എത്തിച്ച് പണം ഈടാക്കി മറ്റൊരാൾ‍ക്ക് കൈമാറുന്നത് നിയമലംഘനമാണെന്ന് അധികൃതർ‍ വ്യക്തമാക്കി.

article-image

sdfsf

You might also like

Most Viewed