കുവൈത്തിൽ തടവുകാർക്ക് ശിക്ഷ ഇളവ് നല്‍കുന്നു


കുവൈത്തിൽ തടവുകാർക്ക് ശിക്ഷ ഇളവ് നല്‍കുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ്  അൽ സബാഹിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭയാണ്  ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്.ചെറിയ കുറ്റങ്ങള്‍ ചെയ്ത തടവുകാര്‍ക്കാണ് മോചനം അനുവദിക്കുക. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡങ്ങൾ പരിഗണിച്ചായിരിക്കും ഇളവ് നല്‍കുക. 

ദയാഹർജി നൽകുന്നതിനുള്ള കരട് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് അംഗീകാരം നൽകി അമീറിന് സമര്‍പ്പിച്ചു. അമീരി കാരുണ്യത്തിന്റെ ഭാഗമായി നേരത്തെയും തെരഞ്ഞെടുക്കപ്പെടുന്ന തടവുകാർക്ക് ശിക്ഷ ഇളവ് നല്‍കിയിരുന്നു.ദേശീയ സുരക്ഷ, പൊതുമുതൽ ദുരുപയോഗം ചെയ്യൽ, കള്ളപ്പണ ഇടപാട് എന്നിവയുമായി ബന്ധപ്പെട്ടവരെ അമീരി കാരുണ്യത്തിന് പരിഗണിക്കാറില്ല.

article-image

zdxvv

You might also like

Most Viewed