കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വരുന്ന വ്യാജ ഫോൺ കോളുകളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ്


കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വരുന്ന വ്യാജ ഫോൺ കോളുകളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ പേരിൽ നിരവധി ആളുകൾക്കാണ് ദിവസവും വ്യാജ ഫോൺ കോളുകളും സന്ദേശങ്ങളും ലഭിക്കുന്നത്. ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞ് സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ഔദ്യോഗിക കേന്ദ്രത്തിൽ നിന്നാണെന്ന് ധരിച്ച് നിരവധി ആളുകൾ ഇവർ നൽകുന്ന അക്കൗണ്ടിൽ പണം നൽകി കബളിപ്പിക്കപ്പെട്ടിരുന്നു. കുവൈത്തില്‍ മിച്ച ബജറ്റ് രേഖപ്പെടുത്തിയതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്  ഇത്തരത്തിലുളള വ്യാജ ഫോൺ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ മുന്നറിയിപ്പ് നൽകി. 

സംശയാസ്പദമായ ഫോൺ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്. ഫോണിൽ വിളിച്ച് ഒരിക്കലും പൊതുജനങ്ങളുടെ സ്വാകാര്യ വിവരങ്ങൾ ആവശ്യപ്പെടില്ല. ഇത്തരം ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ  ബന്ധപ്പെട്ട അധികാരികളെ  അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിവിധ തട്ടിപ്പുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ പൗരന്മാർക്കിടയിലും താമസക്കാർക്കിടയിലും ബോധവത്കരണങ്ങൾ നടക്കുന്നുണ്ടെങ്കിലും ദിനവും പുതു രീതിയിലുള്ള തട്ടിപ്പുമായി സംഘം സജീവമാണ്.

article-image

asdaf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed