കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാരുടെ പ്രതിമാസ അലവൻസ് വർധിപ്പിച്ചു


കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാര്‍ക്ക് പ്രതിമാസ അലവൻസ് വർധിപ്പിച്ച് അധികൃതര്‍. ആരോഗ്യമന്ത്രി ഡോ. അഹമദ് അല്‍ അവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അമ്പത് ദിനാറിന്‍റെ  ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയത്.കാറ്റഗറി എ,ബിയില്‍ പെട്ട പത്തായിരത്തോളം നേഴ്സുമാര്‍ക്ക്  ഇതിന്‍റെ പ്രയോജനം ലഭിക്കും. നേരത്തെ 599 കുവൈത്തി നഴ്‌സുമാരെ കാറ്റഗറി ബിയില്‍ നിന്നും കാറ്റഗറി എയിലേക്കും 98 പേരെ കാറ്റഗറി സിയില്‍ നിന്നും ബിയിലേക്കും ഉയർത്തിയിരുന്നു.ഇതോടെ 697 കുവൈത്തി നഴ്സ്മാർക്ക്  വർദ്ധിപ്പിച്ച അലവൻസിനു അർഹത ലഭിക്കും. 

4290 പ്രവാസി നഴ്‌സുമാരെ  കാറ്റഗറി ബിയില്‍ നിന്നും കാറ്റഗറി എയിലേക്കും 3702 നഴ്സുമാരെ കാറ്റഗറി സിയിൽ നിന്ന് കാറ്റഗറി ബിയിലെക്കും ഉയര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു.വേതന വര്‍ദ്ധന മലയാളികള്‍ അടക്കമുള്ള പ്രവാസി നേഴ്സുമാര്‍ക്ക് ഏറെ ആശ്വാസമാകും.

article-image

xccxbx

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed