കുവൈത്തില്‍ തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴിലാളികള്‍ക്ക് റെസിഡൻസി മാറ്റുവാന്‍ അവസരമൊരുങ്ങുന്നു
കുവൈത്തില്‍ തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴിലാളികള്‍ക്ക് റെസിഡൻസി മാറ്റുവാന്‍ അനുവാദം നല്‍കുവാന്‍ ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഇത് സംബന്ധമായ നിര്‍ദ്ദേശം പരിഗണിച്ച് വരികയാണെന്ന് പാം പ്രൊട്ടക്ഷൻ സെക്ടർ അഫയേഴ്‌സ് ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഫഹദ് മുറാദ് അറിയിച്ചു.
ഇതോടെ തൊഴിൽ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജീവനക്കാര്‍ക്ക് സ്പോൺസർമാരുടെ അനുവാദം ഇല്ലാതെ തന്നെ വിസ മാറുവാന്‍ കഴിയും. തൊഴിലുടമയുടേയും തൊഴിലാളിയുടേയും അവകാശങ്ങൾ സംരക്ഷിക്കുമെന്നും ഫഹദ് മുറാദ് വ്യക്തമാക്കി.
ertey