പ്രവാസി വർക്ക് വിസകളിലെ വിവരങ്ങൾ ഭേദഗതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത്


പ്രവാസികളുടെ വർക്ക് വിസകളിലെ വിവരങ്ങൾ നേരിട്ട് ഭേദഗതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. 2023 സെപ്റ്റംബർ 5−നാണ് കുവൈറ്റ് അധികൃതർ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രവാസികളുടെ വർക്ക് വിസകളിലെ പേര്, ജനനത്തീയതി, പൗരത്വം മുതലായ വിവരങ്ങൾ ഇനി മുതൽ നേരിട്ട് മാറ്റുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിവരങ്ങൾ ഭേദഗതി ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിലുടമകൾ ഇതിനായി ഇത്തരം വർക്ക് വിസകൾ ആദ്യപടിയായി റദ്ദ് ചെയ്യണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം വിസകൾ അനുവദിച്ച തീയതി മുതൽ രണ്ടാഴ്ചയ്ക്കകം സഹേൽ സർവീസ് മുഖേന റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്. തുടർന്ന് ഇവർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസ് സന്ദർശിക്കേണ്ടതും, ഭേദഗതി വരുത്തേണ്ട വിവരങ്ങൾ സമർപ്പിച്ച ശേഷം പുതിയ പെർമിറ്റിനായി അപേക്ഷിക്കേണ്ടതുമാണ്.

വർക് പെർമിറ്റുകളുമായി ബന്ധപ്പെട്ട വിവിധ തട്ടിപ്പുകൾ തടയുന്നതിനായാണ് അതോറിറ്റിയും, ആഭ്യന്തര മന്ത്രാലയവും ചേർന്ന് ഇത്തരം ഒരു നടപടി സ്വീകരിക്കുന്നത്.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed