സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ശക്തമായി നിരീക്ഷിച്ച് കുവൈത്ത്
പൊതുധാർമികത ലംഘിക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്ന വ്യക്തികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ശക്തമായി നിരീക്ഷിച്ച് വരികയാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും സുരക്ഷാ സംവിധാനങ്ങൾക്കും അവരുടെ ഡ്യൂട്ടി ചെയ്യുമ്പോൾ നേരിടേണ്ടി വന്നേക്കാവുന്ന അപകീർത്തികരമായ പരാമർശങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ നിയമപ്രകാരം അർഹതയുണ്ടെന്ന് മന്ത്രാലയത്തിന്‍റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ പ്രസ്താവനയിൽ പറയുന്നു.
സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്നതും അനുചിതമായ ഭാഷ ഉപയോഗിച്ച് അപമാനിക്കുന്നതും സോഷ്യൽ മീഡിയയിൽ സമീപകാലത്ത് വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കുന്നത്. കുറ്റകരമായ പ്രവർത്തികളിൽ ഏർപ്പെടുന്ന അക്കൗണ്ടുകളുടെ ഉടമകൾക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിന്‍റെ മുന്നോടിയായുള്ള തെളിവുകൾ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇലക്‌ട്രോണിക് ആൻഡ് സൈബർ ക്രൈം ശേഖരിച്ച വരികയാണ്.
sdds