മുഴുവൻ യാത്രക്കാരം മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവൻ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാവർത്തിച്ചു ഡി.ജി.സി.എ. ഔദ്യോഗിക ട്വിറ്റർ പേജിലാണ് വ്യോമയാന വകുപ്പ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തു വിട്ടത്. നാഷണൽ ഏവിയേഷൻ സർവീസസ് അഥവാ നാസ് വികസിപ്പിച്ച ഓൺലൈൻ സംവിധാനമാണ് കുവൈത്ത് മുസാഫിർ.
കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയത്.