കുവൈത്തിൽ മിനിമം ശമ്പള മാനദണ്ഡങ്ങള്‍ സെൻട്രൽ ബാങ്ക് നീക്കം ചെയ്തു


കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്നതിനുള്ള മിനിമം ശമ്പള മാനദണ്ഡങ്ങള്‍ സെൻട്രൽ ബാങ്ക് നീക്കം ചെയ്തു. കുറഞ്ഞ വരുമാനമുള്ള ജോലിക്കാരും വീട്ടുജോലിക്കാരും ഉള്‍പ്പെടെ എല്ലാ വിഭാഗത്തിലുള്ള ഉപഭോക്താക്കള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകി.

ഇതോടെ താഴ്ന്ന വരുമാന വിഭാഗത്തിലുള്ള പ്രവാസികള്‍ക്കും ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കഴിയും. നേരത്തേ, പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനായി മിനിമം ശമ്പള പരിധിയുണ്ടായിരുന്നു. ഇത് നീക്കിയതോടെ കൂടുതല്‍ പ്രവാസികള്‍ക്ക് ബാങ്കിങ് സംവിധാനത്തിലേക്ക് പ്രവേശിക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനും കഴിയും.

article-image

േ്ിേ്ി

You might also like

Most Viewed