ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം വസ്തുക്കൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്താൻ കുവൈത്ത് ഒരുങ്ങുന്നു. സാമ്പത്തിക കാര്യ മന്ത്രി നൂറ അൽ ഫസ്സാം അറിയിച്ചതാണിത്. പുകയില ഉൽപന്നങ്ങൾ, കോള പോലെയുള്ള വസ്തുക്കൾ എന്നിവയാണ് ഈ പരിധിയിൽ ഉൾപ്പെടുത്തുക.
പ്രതിവർഷം 20 കോടി ദിനാർ വരുമാനവും ഈ വകയിൽ അധികൃതർ പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര ധാരണകളുടെ അടിസ്ഥാനത്തിൽ കുവൈത്തിന്റെ നികുതി സമ്പ്രദായം പരിഷ്കരിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണിത്.
വ്യത്യസ്ത വരുമാന മാർഗങ്ങൾ കണ്ടെത്താനും എണ്ണ വിൽപനയെ ആശ്രയിക്കുന്നത് കുറക്കാനും അധികൃതർ ലക്ഷ്യമിടുന്നു. പൊതുവെ നികുതി ബാധ്യത കുറവുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. നികുതി ചട്ടക്കൂട് വിപുലപ്പെടുത്താൻ രാജ്യത്തിന് മേൽ അന്താരാഷ്ട്ര സമ്മർദമുണ്ട്.
െമംനംന