കുവൈത്തിൽ അഗ്‌നിസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത 258 സ്ഥാപനങ്ങൾ അടച്ചുപ്പൂട്ടി


കുവൈത്ത് സിറ്റി: അഗ്‌നിസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 258 സ്ഥാപനങ്ങൾ കുവൈത്ത് ജനറൽ ഫയർ ഫോഴ്സ് അടച്ചുപ്പൂട്ടി.

വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടൽ. ഫയർ ലൈസൻസ് നേടുന്നതിൽ പരാജയപ്പെട്ടതും അഗ്‌നിസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് നടപടിക്കിടയാക്കിയത്.
നിയമലംഘനങ്ങൾ ഒഴിവാക്കണമെന്ന് നേരത്തെ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

article-image

ghgch

You might also like

Most Viewed