നിയമലംഘനം: 15 ചാരിറ്റി സംഘടനകളെ പിരിച്ചുവിട്ടു


കുവൈത്ത് സിറ്റി: നിയമലംഘനങ്ങളും വിവിധ ക്രമക്കേടുകളും കണ്ടെത്തിയതിനാൽ 15 ചാരിറ്റി സംഘടനകളെ പിരിച്ചുവിട്ടു. സാമൂഹിക, കുടുംബ, ബാലാവകാശ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 12 സംഘടനകളെ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചതിനും മൂന്നെണ്ണത്തിനെ സ്ഥാപകരുടെ അഭ്യർഥന പ്രകാരവുമാണ് പിരിച്ചുവിട്ടതെന്ന് മന്ത്രാലയം അറിയിച്ചു.

പിരിച്ചുവിടപ്പെട്ട ഭൂരിഭാഗം ചാരിറ്റികളും ചാരിറ്റികളുടെ അടിസ്ഥാന സംവിധാനത്തിലെ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചു. ഇത് ക്ലബുകളുടെയും പൊതുതാൽപര്യ സംഘടനകളുടെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ആക്ടിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. നിയമങ്ങളോടും പൊതുജനങ്ങളെ സേവിക്കുന്നതിനോടുമുള്ള പ്രതിബദ്ധത വിലയിരുത്തുന്നതിനായി സംശയാസ്പദ സംഘടനകളെ കുറിച്ച് നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.

article-image

േ്ിേേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed