കുവൈത്തിൽ അഗ്നിസുരക്ഷ നിയമം പാലിക്കാത്ത 44 സ്ഥാപനങ്ങൾ അടച്ചുപൂട്ടി


കുവൈത്ത് സിറ്റി: ജനറൽ ഫയർ ഫോഴ്‌സ് നടത്തിയ പരിശോധനയിൽ അഗ്നിസുരക്ഷ നിയമം പാലിക്കാത്ത 44 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വിവിധ ഗവർണറേറ്റുകളിലായി വ്യാഴാഴ്ച രാവിലെയാണ് പരിശോധന നടന്നത്. സ്ഥാപനങ്ങളിൽ ഫയർ ലൈസൻസ് ഇല്ലാതിരിക്കൽ അടക്കമുള്ള ഗൗരവ നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി.

നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പല സ്ഥാപനങ്ങളും അവ പാലിച്ചിരുന്നില്ല. തീപിടിത്തവും അപകടങ്ങളും തടയുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളിൽ അഗ്നിസുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജനറൽ ഫയർ ഫോഴ്‌സ് കർശന നിർദേശം നൽകിയിട്ടുണ്ട്. നിയമം പാലിക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിച്ചുവരുകയാണ്.

article-image

sertest

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed