ലോകത്തിലെ എണ്ണ ശുദ്ധീകരണശാലകളിൽ ഒന്നാമതായി കുവൈത്തിലെ മിന അബ്ദുള്ള റിഫൈനറി


കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ (കെ.എൻ.പി.സി) മിന അബ്ദുള്ള റിഫൈനറി ലോകത്തിലെ എണ്ണ ശുദ്ധീകരണശാലകളിൽ ഒന്നാം സ്ഥാനത്ത്. അമേരിക്കൻ കമ്പനിയായ മാർഷ് നടത്തിയ റിസ്ക് എൻജിനീയറിങ്ങിന്‍റെ ഏറ്റവും പുതിയ ഫീൽഡ് സർവേയിലാണ് മിന അബ്ദുള്ള റിഫൈനറി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സുരക്ഷ, പ്രവർത്തന മികവ് എന്നീ മേഖലകളിലെ നേട്ടമാണ് ലോകത്തിലെ 230 പ്രധാന എണ്ണ ശുദ്ധീകരണശാലകളിൽ മിന അബ്ദുള്ള റിഫൈനറിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ആഗോള റിഫൈനറികളുടെ സർവേയിൽ ശരാശരി 102.6 പോയിന്‍റ് നേടിയാണ് പട്ടികയിൽ ഒന്നാമതെത്തിയത്. ഈ മഹത്തായ നേട്ടം കൈവരിച്ചതിൽ കമ്പനിയുടെ സി.ഇ.ഒ വദ അഹമ്മദ് അൽ ഖത്തീബ് അഭിമാനം പ്രകടിപ്പിച്ചു.

ഇത് പ്രവർത്തന സുരക്ഷയുടെ ഉയർന്ന നിലവാരത്തിലുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി അവർ വ്യക്തമാക്കി. നാഷനൽ പെട്രോളിയം കമ്പനി ജീവനക്കാരുടെ ആത്മാർഥമായ പരിശ്രമങ്ങളെ അൽ ഖത്തീബ് പ്രശംസിച്ചു. ഈ നേട്ടം കമ്പനിക്ക് മാത്രമല്ല, ദേശീയ നേട്ടമാണെന്നും കുവൈത്ത് വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയുടെ സൂചകമാണെന്നും വദ അഹമ്മദ് അൽ ഖത്തീബ് കൂട്ടിച്ചേർത്തു.

article-image

szdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed