കുവൈത്ത് ഉപപ്രധാനമന്ത്രി രാജിവെച്ചു


കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും എണ്ണ വകുപ്പ് മന്ത്രിയുമായ ഡോ. ഇമാദ് മുഹമ്മദ് അബ്‌ദുൽ അസീസ് അൽ അതീഖി രാജി വെച്ചു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽജാബർ അൽ സബാഹ് രാജി സ്വീകരിച്ചു. പകരം ധനകാര്യ സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി നൗറ സുലൈമാൻ സലേം അൽ ഫസാമിനെ എണ്ണ വകുപ്പ് താൽക്കാലിക ചുമതല നൽകി നിയമിച്ചുകൊണ്ടുള്ള അമീരി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്‌ച രാത്രിയാണ് അമീരി ദിവാൻ ഉത്തരവ് പുറത്തിറക്കിയത്. രാജി സംബന്ധിച്ച് പ്രധാനമായും രണ്ട് ഉത്തരവുകളാണുള്ളത്. ആർട്ടിക്കിൾ ഒന്ന് പ്രകാരമാണ് ഉപപ്രധാനമന്ത്രിയുടെയും എണ്ണ വകുപ്പ് മന്ത്രിയുടെയും രാജി സ്വീകരിക്കുന്നത്.

അമീരി ഉത്തരവ് പുറപ്പെടുവിച്ച അന്ന് മുതൽ ഇത് ബാധകമാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭയിലെ മൂന്നാമനാണ് രാജി വച്ചിരിക്കുന്നത്. പ്രധാനമന്ത്രിയോടെ ഒപ്പം, രണ്ട് ഉപപ്രധാനമന്ത്രിമാരുള്ളതിൽ ഒരാളുമായിരുന്നു ഡോ. ഇമാദ് മുഹമ്മദ് അബ്ദുൽ അസീസ് അൽ അതീഖി.

article-image

ോേ്്

You might also like

  • Lulu Exchange
  • Straight Forward

Most Viewed