കുവൈത്തിൽ അഗ്നിസുരക്ഷ നിയമങ്ങൾ പാലിക്കാത്ത 6 സ്ഥാപനങ്ങൾ അടപ്പിച്ചു
കുവൈത്ത് സിറ്റി: അഗ്നിസുരക്ഷ നിയമങ്ങൾ പാലിക്കാത്ത 36 സ്ഥാപനങ്ങൾ അടപ്പിച്ചു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളില്‍ നടത്തിയ പരിശോധനയിൽ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഗ്നിശമന ലൈസൻസുകൾ ഇല്ലാത്തതും, സുരക്ഷ-പ്രതിരോധ പാലിക്കാത്തതുമാണ് അടച്ചുപൂട്ടലിന് കാരണം.
നിയമ ലംഘനങ്ങൾ പരിഹരിക്കാൻ അധികൃതര്‍ സ്ഥാപനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വേനൽ കടുത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഫയർഫോഴ്സ് ഉണർത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അറിയിച്ചു.
ിുപിപ