മയക്കുമരുന്ന്; 14 വ്യത്യസ്ത കേസുകളിലായി 25 പേർ അറസ്റ്റിൽ


കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിലായി മയക്കുമരുന്നിനെതിരെ നടത്തിയ പരിശോധനകളിൽ 14 വ്യത്യസ്ത കേസുകളിലായി 25 പേർ അറസ്റ്റിലായി. രാസവസ്തുക്കൾ, ഹാഷിഷ്, കഞ്ചാവ്, ഹെറോയിൻ എന്നിവയുൾപ്പെടെ ഏകദേശം 7,250 കിലോഗ്രാം മയക്കുമരുന്ന് പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. ഏകദേശം 10,000 സൈക്കോട്രോപിക് ഗുളികകൾ, എട്ട് കഞ്ചാവ് തൈകൾ, ആറ് ലൈസൻസില്ലാത്ത തോക്കുകൾ, വെടിമരുന്ന്, മയക്കുമരുന്ന് വിൽപനയിൽ നിന്നുള്ള പണം എന്നിവയും പ്രതികളിൽ നിന്ന് കണ്ടെത്തി. 

ലഹരിവസ്തുക്കൾ വിൽപനക്കും വ്യക്തിഗത ഉപയോഗത്തിനും വേണ്ടി എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. പ്രതികളെയും പിടികൂടിയ വസ്തുക്കളും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് വിൽപന, കടത്ത്, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിശോധന ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിയമലംഘകരെക്കുറിച്ച് വിവരം അറിയിക്കാനും അധികൃതർ നിർദ്ദേശിച്ചു.

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed