കുവൈത്തിൽ കെട്ടിടങ്ങളിലെ ഫയർ അലാറം സംവിധാനങ്ങൾ ഫയർഫോഴ്സ് സെന്റർ ഓഫിസുമായി ബന്ധിപ്പിക്കുന്ന നടപടി സജീവം


കുവൈത്ത് സിറ്റി: തീപിടിത്ത കേസുകളിൽ ഉടനടി ഇടപെടുന്നതിന് കെട്ടിടങ്ങളിലെ ഫയർ അലാറം സംവിധാനങ്ങൾ ഫയർഫോഴ്സ് സെന്റർ ഓഫിസുമായി ബന്ധിപ്പിക്കുന്ന നടപടി സജീവം. രാജ്യത്തെ 50,000 ത്തിലധികം കെട്ടിടങ്ങളെ പദ്ധതിയുടെ ഭാഗമായി സെൻട്രൽ കമാൻഡുമായി ബന്ധിപ്പിക്കും. അപകടങ്ങൾ കേന്ദ്ര കമാൻഡിനെ ഉടനടി അറിയിക്കുകയും 120 സെക്കൻഡിനുള്ളിൽ ഇടപെടൽ ഉണ്ടാകുന്ന തരത്തിലുള്ള ക്രമീകരണവുമാണ് ഒരുക്കുക.

പദ്ധതിയിലൂടെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും സാമൂഹിക സുരക്ഷ കൈവരിക്കാനും കഴിയുമെന്ന് കുവൈത്ത് ഫയർഫോഴ്‌സ് ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് പറഞ്ഞു. പദ്ധതിയുടെ പ്രോജക്ട് സമർപ്പിക്കാൻ ഫയർഫോഴ്സ് നേരത്തെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. പുതിയതും പഴയതുമായ കെട്ടിടങ്ങൾ, ഫയർ അലാറം സംവിധാനങ്ങളില്ലാത്ത കെട്ടിടങ്ങൾ എന്നിങ്ങനെ തരം തിരിച്ചായിരിക്കും നടപ്പാക്കൽ. പലയിടത്തും ഇതിനകം അഗ്നിരക്ഷ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കെട്ടിടത്തിലെ സംവിധാനം ഉടമ സ്ഥാപിക്കണം. ആദ്യഘട്ടത്തിൽ ആശുപത്രികൾ പോലെയുള്ള വലിയ സുപ്രധാന കെട്ടിടങ്ങൾക്കായിരിക്കും നടപ്പാക്കുക. കഴിഞ്ഞ വർഷം ജനറൽ ഫയർഫോഴ്സ് 16,080 കേസുകൾ കൈകാര്യം ചെയ്തതായും രക്ഷാപ്രവർത്തനത്തിനിടെ 38 അഗ്നിരക്ഷ സേനാംഗങ്ങൾക്ക് പരിക്കേറ്റതായും ഖാലിദ് അബ്ദുല്ല ഫഹദ് പറഞ്ഞു. 

article-image

fgdfg

You might also like

Most Viewed