ഉപയോഗ ശൂന്യമായ ടയറുകൾ റീസൈക്ലിങ് ചെയ്ത് റോഡിലെ കുഴികൾ അടക്കാന്‍ പദ്ധതി

കുവൈത്ത് സിറ്റി: ഉപയോഗ ശൂന്യമായ ടയറുകൾ റീസൈക്ലിങ് ചെയ്ത് റോഡിലെ കുഴികൾ അടക്കാന്‍ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് മുനിസിപ്പാലിറ്റി പരിസ്ഥിതി കാര്യ സമിതി വിവിധ സർക്കാർ വകുപ്പുകളുമായി ചർച്ചകൾ ആരംഭിച്ചതായി എൻജിനീയർ ആലിയ അൽ ഫാർസി പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന ടയറുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി കഴിഞ്ഞ ദിവസം നടന്ന ശിൽപശാലയിലാണ് ആശയം ഉയർന്നുവന്നത്. പൊതു − സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നാണ് സൂചന.
രാജ്യത്ത് പതിനായിരക്കണക്കിന് ടയറുകളാണ് വർഷംതോറും ഉപേക്ഷിക്കപ്പെടുന്നത്. അവ സംസ്കരിച്ചെടുക്കുക വഴി റോഡുകളുടെ ആവശ്യത്തിനുള്ള റബർ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നേരത്തെ പരീക്ഷണാർഥം റോഡുകൾ ടാർ ചെയ്യുന്നതിനായി ഉപേക്ഷിക്കപ്പെട്ട ടയറുകൾ ഉപയോഗിച്ചിരുന്നു. ഏക്കറുകണക്കിന് പ്രദേശത്ത് വ്യാപിച്ചുകിടന്നിരുന്ന കോടിക്കണക്കിന് ഉപേക്ഷിക്കപ്പെട്ട ടയറുകൾ പരിസ്ഥിതിക്ക് ഭീഷണിയും ഉയർത്തുന്നുണ്ട്.
sfsdf