നിയമ ലംഘനം; രണ്ട് ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ നടപടി


കുവൈത്ത് സിറ്റി: നിയമ ലംഘനം കണ്ടെത്തിയ രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദിയുടെ നിർദേശത്തെ തുടർന്നാണ് ഒരു സ്വകാര്യ ദന്തചികിത്സ കേന്ദ്രവും ഒരു ബ്യൂട്ടി പാർലറും അടച്ചുപൂട്ടിയത്. മെഡിക്കൽ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദി രണ്ട് കേന്ദ്രങ്ങൾക്കെതിരെയും നടപടി എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. 

ആവശ്യമായ പെർമിറ്റ് വാങ്ങാതെയാണ് ദന്തചികിത്സ കേന്ദ്രം സേവനങ്ങൾ നൽകിയിരുന്നതെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ സൂചിപ്പിച്ചു. മെഡിക്കൽ ചട്ടങ്ങളും പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

article-image

dfgdfg

You might also like

Most Viewed