കുവൈത്തിൽ വ്യാജ സാധനങ്ങൾ വിറ്റ ഒമ്പതു സ്ഥാപനങ്ങൾ പൂട്ടി


കുവൈത്ത് സിറ്റി: വ്യാജ സാധനങ്ങൾ വിറ്റ സാൽമിയയിലെ സ്ഥാപനങ്ങൾക്കെതിരെ നടപടി. വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതർ നടത്തിയ പരിശോധനയിൽ വ്യാജ ഉൽപന്നങ്ങൾ കണ്ടെത്തിയ ഒമ്പതു സ്ഥാപനങ്ങൾ പൂട്ടി. തട്ടിപ്പ് കണ്ടെത്തിയ സംഘം ഉടൻ സ്ഥാപനങ്ങൾ സീൽ ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര ബ്രാൻഡുകൾക്കുള്ള ബാഗുകൾ, വസ്ത്രങ്ങൾ, ഷൂകൾ എന്നിവയുടെ വ്യാജനുകൾ ഇവിടെ ഉണ്ടായിരുന്നു. വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും വഞ്ചനയിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള പരിശോധനയുടെ ഭാഗമാണ് നടപടി. 

എല്ലാത്തരം വാണിജ്യ തട്ടിപ്പുകളും ചെറുക്കുമെന്നും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധന തുടരുമെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം ഫർവാനിയയിൽ നിന്ന് പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള നിരവധി വ്യാജ ഉൽപന്നങ്ങൾ പിടികൂടിയിരുന്നു.

article-image

hgjhgjhg

You might also like

Most Viewed