കുവൈത്തിലുണ്ടായ തീപിടിത്തം; സർക്കാർ അന്വേഷണം ആരംഭിച്ചു
കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധിപേർ മരിച്ച സംഭവത്തിൽ കുവൈത്ത് സർക്കാർ നടപടി ആരംഭിച്ചു. സർക്കാർ ഏജൻസികൾ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ ആശങ്കവേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത് അഞ്ച് ആശുപത്രികളിലായാണ്. ഇവരിൽ പലരും കുടുംബവുമായി സംസാരിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങൾ കഴിവതും വേഗം ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് വ്യക്തമാക്കി. എയർ ഫോഴ്സ് വിമാനമടക്കുള്ള സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡിഎൻഎ പരിശോധന നടത്തി ഫലമറിയേണ്ടതിനാൽ ചെറിയ കാലതാമസം ഉണ്ടായേക്കാമെന്നും അദ്ദേഹം അറിയിച്ചു.
കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരിച്ചത്. അപകടത്തിൽ മലയാളികൾ ഉൾപ്പെടെ 21 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒന്പത് മലയാളികളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർഗോഡ് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം(34), പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ(54), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു (29), കേളു പെൻമലേരി(51), കൊല്ലം സ്വദേശി ലൂക്കോസ്(48), കോന്നി അട്ടച്ചാക്കൽ സജു വർഗീസ് (56), കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി പി. കുഞ്ഞിക്കേളു(58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു തീപിടത്തമുണ്ടായത്.
ോേ്ോേ്