വീൽചെയർ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ക്ലബിന് കിരീടം
ജോർഡനിലെ അമ്മാനിൽ നടക്കുന്ന എട്ടാമത് ഭിന്നശേഷി വെസ്റ്റ് ഏഷ്യൻ ക്ലബുകളുടെ വീൽചെയർ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ക്ലബിന് കിരീടം. ഫൈനൽ മത്സരത്തിൽ ഇറാഖി വിസാം അൽ മജ്ദ് ടീമിനെ 70−52ന് തോൽപ്പിച്ചാണ് കുവൈത്ത് ഡിസേബിൾഡ് സ്‌പോർട് ക്ലബ് ജേതാക്കളായത്. ചാമ്പ്യൻഷിപ്പിൽ നിരവധി രാജ്യങ്ങളിലെ ടീമുകൾ പങ്കെടുത്തിരുന്നു.
ടീമിന്‍റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച കുവൈത്ത് ഡിസേബിൾഡ് സ്‌പോർട്സ് ക്ലബ് തലവന്‍ ഷാഫി അൽ ഹജ്‌രി എല്ലാ കളിക്കാരെയും അഭിനന്ദിച്ചു. ചാമ്പ്യൻഷിപ്പിലുടനീളം കുവൈത്ത് ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. ഭിന്നശേഷി കായിക ഇനങ്ങൾക്കും വ്യക്തികൾക്കും കുവൈത്തിലെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും രാജ്യത്തെ കായിക ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു. വരും മത്സരങ്ങളിൽ കായികതാരങ്ങൾക്ക് ഈ വിജയം ആത്മവിശ്വാസം വർധിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
cggbhgh