ഗുണ്ടാ നേതാവ് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു


ഗുണ്ടാ നേതാവ് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി. സാബുവിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്‍റെ വീട്ടിലെ പാർട്ടിയിലാണ് എം.ജി. സാബു ഉൾപ്പടെ നാലു പോലീസുകാർ പങ്കെടുത്തത്. ഇതിൽ മൂന്നുപേരെ നേരത്തെതന്നെ സസ്പെൻഡ് ചെയ്തിരുന്നു. ഒരു സിപിഒയെയും പോലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ്പി സസ്പെൻഡ് ചെയ്ത്. മൂന്നാമതൊരു പോലീസുകാരൻ വിജിലൻസില്‍ നിന്നുള്ളയാളാണ്. ഇദ്ദേഹത്തെയും സസ്പെൻഡ് ചെയ്തു.

തമ്മനം ഫൈസലിന്‍റെ അങ്കമാലിയിലെ വീട്ടിലാണ് ഞായറാഴ്ച ഡിവൈഎസ്പി എം.ജി.സാബുവും, പോലീസ് ഡ്രൈവറും മറ്റ് രണ്ട് പോലീസുകാരും വിരുന്നിന് എത്തിയത്. ഇതിനിടെ അങ്കമാലി എസ്‌ഐ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഡിവൈഎസ്പി ശുചിമുറിയില്‍ കയറി ഒളിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.

article-image

േ്ിേി

You might also like

Most Viewed