കെഎസ്‌യു ക്യാമ്പിലെ സംഘർ‍ഷം;‍ നാല് നേതാക്കൾ‍ക്ക് സസ്‌പെന്‍ഷൻ


കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ സംഘർ‍ഷത്തിൽ‍ നാല് നേതാക്കൾ‍ക്ക് സസ്‌പെൻഷൻ. സംസ്ഥാന ജനറൽ‍ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോർ‍ജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് അൽ‍ അമീന്‍ അഷ്‌റഫ്, ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവർ‍ക്കെതിരെയാണ് നടപടി. ക്യാമ്പിലെ ശാന്തമായ അന്തരീക്ഷം തകർ‍ത്ത് പ്രശ്‌നങ്ങൾ‍ ഉണ്ടാക്കിയതിനാണ് അൽ‍ അമീന്‍ അഷ്‌റഫിനെയും ജെറിന്‍ ആര്യനാടിനെയും സസ്‌പെന്‍ഡ് ചെയ്തത്. 

എന്നാൽ‍ പാർ‍ട്ടിയെ അപകീർ‍ത്തിപ്പെടുത്തുന്ന തരത്തിൽ‍ മാധ്യമങ്ങൾ‍ക്ക് ദൃശ്യങ്ങളും വാർ‍ത്തയും ചോർ‍ത്തിക്കൊടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റ് രണ്ട് പേർ‍ക്കെതിരേ നടപടിയെടുത്തത്. കെഎസ്‍യു സംസ്ഥാന ക്യാന്പിലെ തമ്മിലടിയെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച സമിതി കെ.സുധാകരന് റിപ്പോർട്ട് കൈമാറിയിരുന്നു. പാർട്ടി നേതൃത്വവുമായി ആലോചിക്കാതെയാണ് ക്യാമ്പ് നിശ്ചയിച്ചതെന്നും സുധാകരനെ ക്ഷണിക്കാഞ്ഞത് വിഭാഗീയതയുടെ ഭാഗമാണെന്നും റിപ്പോർ‍ട്ടിൽ പറഞ്ഞിരുന്നു.

article-image

െമനെമന

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed