മേയർ− കെഎസ്ആർടിസി തർക്കത്തിൽ എംഎൽഎ സച്ചിൻ ദേവിനെതിരെ സാക്ഷിമൊഴി; സംഭവം പുനരാവിഷ്‌കരിച്ച് പൊലീസ്
കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ എംഎൽഎ അഡ്വ. കെ എം സച്ചിന്‍ ദേവിനെതിരെ സാക്ഷിമൊഴി. ബസിനകത്ത് കയറിയ എംഎൽഎ ബസ് തമ്പാനൂർ ഡിപ്പോയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്ന് കണ്ടക്ടറും യാത്രക്കാരും പൊലീസിന് മൊഴി നൽകി. ബസിനുള്ളിൽ ഇരുന്ന് ഡ്രൈവർ ആംഗ്യം കാണിച്ചാൽ കാറിൽ ഉള്ളയാൾക്ക് കാണാനാകുമോ എന്നറിയാന്‍ പൊലീസ് നടന്ന സംഭവം പുനരാവിഷ്‌കരിക്കുകയും ചെയ്തു.
സച്ചിന്‍ ദേവ് ബസിൽ കയറിയ വിവരം കണ്ടക്ടർ ട്രിപ് ഷീറ്റിൽ രേഖപ്പെടത്തിയിരുന്നു. സർവീസ് മുടങ്ങിയത് എന്തുകൊണ്ടാണെന്ന കാരണം കെഎസ്ആർടിസിയിൽ അറിയിക്കേണ്ടതിനാൽ ആണ് കണ്ടക്ടർ ട്രിപ്പ് ഷീറ്റ് തയ്യാറാക്കിയത്. ഇതുകൂടി പരിഗണിക്കുമ്പോൾ സച്ചിന്‍ ദേവ് സംഭവസമയത്ത് ബസിനുള്ളിൽ കയറിയെന്നത് വ്യക്തം. കെഎസ്ആർടിസിയുടെ സർവീസ് തടസ്സപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും എംഎൽഎയും മേയറും സഞ്ചരിച്ച കാർ ബസിന് കുറുകെ ഇട്ടിട്ടില്ലെന്നുമായിരുന്നു ആദ്യഘട്ടത്തിലെ വീശദീകരണം. എന്നാൽ ഇതിനുവിരുദ്ധമായി കാർ കുറുകെ ഇടുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
േ്ിേ്ി