തൃശ്ശൂർ‍ പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം


തൃശ്ശൂർ‍ പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം. രാമവർ‍മപുരത്തെ പോലീസ് അക്കാദമി ആസ്ഥാനതാണ് സംഭവം. ഓഫീസ് കമാന്‍ഡന്റായ ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി അതിക്രമം കാട്ടിയെന്നാണ് ആരോപണം. സംഭവത്തിൽ‍ ഹെഡ് കോണ്‍സ്റ്റബിൾ‍ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ അക്കാദമി ഡയറക്ടർ‍ക്ക് പരാതി എഴുതിനൽ‍കി. ഈ മാസം 17−നാണ് ഉദ്യോഗസ്ഥനിൽ‍നിന്ന് ആദ്യം അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ‍ പറയുന്നത്. ചില രേഖകൾ‍ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർ‍ന്ന് ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥന്‍ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിർ‍ന്നതായും പരാതിയിൽ‍ പറയുന്നു. ഇത് ചെറുത്ത പരാതിക്കാരി ഓഫീസിൽ‍നിന്ന് ഇറങ്ങിപ്പോയി. തുടർ‍ന്ന് രണ്ടുദിവസത്തിന് ശേഷം സമാനരീതിയിൽ‍ വീണ്ടും ഉപദ്രവമുണ്ടായെന്നും പരാതിയിൽ‍ ആരോപിക്കുന്നുണ്ട്. ഉദ്യോഗസ്ഥനെതിരേ കടുത്ത നടപടി വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ഇനി അക്കാദമിയിൽ‍ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും പരാതിയിൽ‍ പറയുന്നു.

അതേസമയം ഉദ്യോഗസ്ഥയുടെ പരാതി ഇതുവരെ ലോക്കൽ‍ പോലീസിൽ‍ എത്തിയിട്ടില്ലെന്നാണ് വിവരം. ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് അക്കാദമി സ്ഥിതിചെയ്യുന്നിടത്തുള്ള വിയ്യൂർ‍ പോലീസിന്റെ പ്രതികരണം. എന്നാൽ‍, സംഭവത്തിൽ‍ അക്കാദമിയിൽ‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർ‍ട്ട്. ആഭ്യന്തര അന്വേഷണത്തിൽ‍ വസ്തുതകളുണ്ടെന്ന് കണ്ടെത്തിയാൽ‍ പരാതി ലോക്കൽ‍ പോലീസിന് കൈമാറും. അതിനിടയിൽ‍ പരാതി ഒത്തുതീർ‍പ്പാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയർ‍ന്നിട്ടുണ്ട്.

article-image

dvxvg

You might also like

Most Viewed