ആറ്റിങ്ങൽ‍ ഇരട്ട കൊലപാതകം; നിനോ മാത്യുവിന്‍റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി


ആറ്റിങ്ങൽ‍ ഇരട്ട കൊലപാതക്കേസിൽ‍ ഒന്നാംപ്രതി നിനോ മാത്യുവിന്‍റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റീസുമാരായ പി.ബി. സുരേഷ് കുമാർ‍, ജോണ്‍സണ്‍ ജോണ്‍ എന്നിവർ‍ ഉൾ‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വധശിക്ഷ വിധി റദ്ദാക്കിയത്. പകരം പരോളില്ലാത്ത 25 വർ‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. അതേ സമയം രണ്ടാംപ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു. ഇവരുടെ അപ്പീൽ‍ തള്ളി. 

2014 ഏപ്രിൽ‍ 16ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ടെക്നോപാർ‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു ഒന്നാം പ്രതി നിനോ മാത്യൂവും രണ്ടാം പ്രതി അനുശാന്തിയും. രണ്ടാംപ്രതിയുടെ വീട്ടിൽ‍ ഉച്ചയോടെയെത്തിയ നിനോ അനുശാന്തിയുടെ മൂന്നര വയസുകാരി മകൾ‍ സ്വസ്തികയെയും ഭർ‍ത്താവിന്‍റെ അമ്മ ആലംകോട് മണ്ണൂർ‍ഭാഗം തുഷാരത്തിൽ‍ ഓമന (57)യേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തടസം ഒഴിവാക്കാനായിരുന്നു കൊലപാതകം. ആക്രമണത്തിൽ‍ അനുശാന്തിയുടെ ഭർ‍ത്താവ് ലിജീഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

article-image

gbfhgh

You might also like

Most Viewed